Connect with us

Gulf

ബിന്‍ സനദ് അല്‍ അബദ് സ്ട്രീറ്റില്‍ സ്പീഡ് ബ്രേക്കറുകള്‍ വേണമെന്ന് ആവശ്യം

Published

|

Last Updated

ദോഹ: നജ്മയിലെ നവീകരിച്ച ബിന്‍ സനദ് അല്‍ അബദ് സ്ട്രീറ്റില്‍ അര കിലോമീറ്റര്‍ ദൂരത്തില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് താമസക്കാര്‍. റോഡ് എപ്പോഴും തിരക്കാണെന്നും വേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നതെന്നും താമസക്കാര്‍ പരാതിപ്പെട്ടതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റോഡിന്റെ കിഴക്ക് ഭാഗത്തായി നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. നാവിഗേഷന്‍ പ്ലാസയുടെയും ഗള്‍ഫ് സിനിമ കോംപ്ലക്‌സിനന്റെയും ഇടയില്‍ സി റിംഗ് റോഡിലേക്കുള്ള സമാന്തര പാതയായ ഈ റോഡ് നവീകരിച്ചതിന് ശേഷം ഏത് സമയവും വാഹനത്തിരക്കാണ്. എയര്‍പോര്‍ട്ട് സ്ട്രീറ്റ്, കോര്‍ണിഷ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നജ്മയിലേക്കും മന്‍സൂറയിലേക്കും എത്താനുള്ള എളുപ്പ മാര്‍ഗമാണിത്. തിരക്ക് മാത്രമല്ല വലിയ വേഗതയിലുമാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് താമസക്കാര്‍ക്ക് ഭയവും പ്രയാസവും ഉണ്ടാക്കുന്നു. ഈയടുത്ത വര്‍ഷങ്ങളില്‍ ഇവിടെ നിരവധി ഓഫീസ് കെട്ടിടങ്ങളും വന്നിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ മുന്‍ഭാഗം സി റിംഗ് റോഡിന് അഭിമുഖമായും പാര്‍ക്കിംഗ് എന്‍ട്രി/ എക്‌സിറ്റ് പോയിന്റുകള്‍ ബിന്‍ സനദ് അല്‍ അബദ് സ്ട്രീറ്റ് ഭാഗത്തുമാണ്. വാഹനത്തിരക്ക് കാരണം ഓഫീസിലെത്തുന്ന വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ റൂട്ടില്‍ മെഡിക്കല്‍ സെന്ററും ഉണ്ട്. മാത്രമല്ല, നിരവധി കാല്‍നടയാത്രക്കാര്‍ റോഡ് ഉപയോഗിക്കുന്നുണ്ട്. സമീപത്തെ പെട്രോള്‍ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളും ഈ റോഡ് തന്നെയാണ് അവലംബിക്കുന്നത്.

Latest