Connect with us

First Gear

മാരുതി വിതാര ബ്രസ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്തോ-ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ സബ്‌കോംപാക്ട് എസ് യു വി, വിതാര ബ്രസ്സ ഇന്ന് ഇന്ത്യന്‍ വിപണിയിലെലെത്തി. 98 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ബ്രസ്സ നാല് മീറ്റര്‍ സബ്‌കോംപാക്ട് എസ് യു വി ഇനത്തില്‍ ആദ്യം പുറത്തിറങ്ങുന്ന കാറാകും. എല്‍ഡിഐ, വിഡിഐ, ഇസഡ് ഡിഐ, ഇസഡ് ഡിഐ പ്ലസ് വേരിയന്റുകളില്‍ കാര്‍ ലഭ്യമാകുമെന്ന് മാരുതി സുസുകി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 21 മുതലാണ് വിതരണം ആരംഭിക്കുക. ആറ് ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെയാണ് ബ്രസയുടെ എക്‌സ് ഷോറൂം വില.

brezza1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡിഡിഐഎസ് എന്‍ജിനുള്ള ഡീസല്‍ വേരിയന്റാണ് ആദ്യം പുറത്തിറക്കുന്നത്. പെട്രാള്‍ വേരിയന്റ് പിന്നീട് വിപണിയില്‍ എത്തും. അഞ്ച് ഗിയര്‍ മാന്വല്‍ ട്രാന്‍സ്മിഷനാകും കാറിനുണ്ടാകുക. അതേസമയം, ഓട്ടോമാറ്റിക് ഗിയര്‍ സ്ഥാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Latest