Connect with us

International

പ്രത്യേക ഖബര്‍സ്ഥാനില്ല; ന്യൂയോര്‍ക്ക് മുസ്‌ലിംകള്‍ വിഷമത്തില്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: ആറ് ലക്ഷത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ ഇസ്‌ലാം മത വിശ്വാസം അനുസരിച്ച് ഖബറടക്കം നടത്താനാകാതെ വിഷമിക്കുകയാണ് ഒരു കൂട്ടം വിശ്വാസികള്‍. ഇന്ത്യ, ഇറാന്‍, പാക്കിസ്ഥാന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിവരടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് തങ്ങളുടെ ഉറ്റവരെ മതാചാര പ്രകാരം മറമാടാന്‍ കഴിയാത്ത വിഷമത്തിലാണ്. മുസ്‌ലിംകളെ മറമാടാന്‍ പ്രത്യേകമായ ഖബര്‍സ്ഥാന്‍ ഇല്ല. ക്രിസ്ത്യന്‍, ജൂത മത വിഭാഗങ്ങളില്‍പ്പെട്ട വിശ്വാസികളെ സംസ്‌കരിക്കുന്ന ശ്മശാനത്തില്‍ തന്നെയാണ് മുസ്‌ലിംകളെയും ഖബറടക്കുന്നത്. ഇതിന് 6,000 മുതല്‍ അരലക്ഷം ഡോളര്‍ വരെ ചെലവ് വരുന്നുണ്ടെന്നും ന്യൂയോര്‍ക്കില്‍വെച്ച് മരിക്കാന്‍ തങ്ങള്‍ക്ക് ഭയമായി തുടങ്ങിയെന്നും ഇവിടുത്തെ മുസ്‌ലിം വിശ്വാസികള്‍ പറയുന്നു.
ക്രിസ്ത്യന്‍, ജൂത പള്ളികളുമായി ചേര്‍ന്ന ശ്മശാനങ്ങളില്‍ മറമാടേണ്ടിവരുന്ന മയ്യിത്തുകളല്‍ ജനാസ കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, ജനാസ നിസ്‌കാരം തുടങ്ങിയ നിര്‍ബന്ധിത കര്‍മങ്ങള്‍ ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടാകാറുണ്ടെന്ന് തുര്‍ക്കി വംശജനായ അഹ്മദ് കര്‍ഗി പറയുന്നു.
പ്രാര്‍ഥനകള്‍ക്കും മറ്റും ഒത്തു കൂടുന്നതിനും ഇവിടെ തടസ്സങ്ങളുണ്ട്.

Latest