Connect with us

Gulf

പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറി

Published

|

Last Updated

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയെ
അംബാസിഡര്‍ സഞ്ജീവ് അറോറ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം അയച്ചു. ഇന്ത്യ- ഖത്വര്‍ ബന്ധം ശക്തിപ്പെടുത്താന്‍ ഊന്നിയുള്ള സന്ദേശം ഖത്വറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിക്ക് കൈമാറി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും അവ വര്‍ധിപ്പിക്കാനുള്ള വഴികളും അടിവരയിടുന്നതാണ് സന്ദേശം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തിയിരുന്നു. അന്ന് ആറു സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്. അമീര്‍ നരേന്ദ്ര മോദിയെ ഖത്വറിലേക്കു ക്ഷണിച്ചിരുന്നു. മോദി ക്ഷണം സ്വീകരിച്ചിട്ടുണ്ട്. മോദിയോട് ഖത്വര്‍ സന്ദര്‍ശിക്കാനാവശ്യപ്പെട്ട് അമീര്‍ മാസങ്ങള്‍ക്ക് മുമ്പ് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.