Connect with us

Eranakulam

വനിതാദിനത്തില്‍ വിമാനത്തിന്റെ മുഴുവന്‍ നിയന്ത്രണവും വനിതകളെ ഏല്‍പ്പിച്ച് എയര്‍ ഇന്ത്യ

Published

|

Last Updated

നെടുമ്പാശ്ശേരി: യാത്രക്കാരുമായി ഏറെ സഹകരണത്തോടെ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വനിതാ ദിനമായ ഇന്നലെ ഒരു വിമാനത്തിന്റെ മൊത്തം നിയന്ത്രണവും വനിതകളെ ഏല്‍പ്പിച്ച് പുതിയ ചരിത്രം കുറിച്ചു. ഒരു കാലഘട്ടത്തില്‍ യാത്രക്കാര്‍ക്ക് തലവേദനയായിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് പുതിയ പദ്ധതികളുമായി യാത്രക്കാരുടെ ഇടയില്‍ വിശ്വാസം കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ വനിതാ ദിനത്തില്‍ വനിതകളെ മാത്രം ഉപയോഗിച്ച് സര്‍വിസ് നടത്തി ചരിത്രം കുറിച്ചത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെഉച്ചക്ക്‌ശേഷം 1.15ന് ദുബായിലേയ്ക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 435 വിമാനമാണ് വനിതകളുടെ നിയന്ത്രണത്തില്‍ പറന്നത്.നിയന്ത്രണമേറ്റെടുത്തവരില്‍ സഹ പൈലറ്റൊഴികെ മറ്റുള്ളവരെല്ലാം മലയാളികളായിരുന്നു. ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യനാണ് വിമാനം പറത്തുന്നതിന് ചുക്കാന്‍ പിടിച്ചത്. ഉത്തര്‍പ്രദേശുകാരി സലോണി റവാല്‍ ആയിരുന്നു സഹ പൈലറ്റ്.സൂര്യ സന്തോഷ്, ലിഷി, സായൂജ്യ ജോണ്‍, സൂര്യ സുധന്‍ എന്നിവരായിരുന്നു ക്രൂ അംഗങ്ങള്‍.എഞ്ചിനീറിംഗ് വിഭാഗത്തിന്റെ നിയന്ത്രണം ബിനു സഞ്ജയ്ഏറ്റെടുത്തു. വിമാനത്തിലെ ഡോക്ടര്‍ പോലും വനിതയായിരുന്നു.മലയാളിയായ ജോര്‍ജിന ജോര്‍ജ്. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനചെക്ക്ഇന്‍ കൗണ്ടറുകളുടെയും സെക്യുരിറ്റി വിഭാഗത്തിന്റെയുമെല്ലാം നിയന്ത്രണവും വനിതകള്‍ തന്നെ നിര്‍വഹിച്ചു.
മലയാളിയായ ജിനോ ജോര്‍ജ്ജാണ് എല്ലാം കോഓര്‍ഡിനേറ്റ് ചെയ്തത്.വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എല്ലാ വനിതാ ജീവനക്കാരെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുമോദിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യംസുന്ദര്‍ എല്ലാവര്‍ക്കും പൂച്ചെണ്ടുകള്‍ നല്‍കി.വിമാനം പുറപ്പെടുന്നതിന് മുമ്പ് വനിത ജീവനക്കാര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് ലോകവനിത ദിനാചരണം ആഘോഷിച്ചത്..കൊമേഴ്‌സ്യല്‍ വിഭാഗം ഡെപ്യുട്ടി ചീഫ് എബി ജോര്‍ജ്ജ്,എച്ച്.ആര്‍ വിഭാഗം ചീഫ് വിജയ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കൊച്ചിദുബായ് വിമാനത്തില്‍ യാത്ര ചെയ്ത എല്ലാ വനിത യാത്രക്കാരെയും പൂച്ചെണ്ടുകള്‍ നല്‍കിയാണ്‌സ്വീകരിച്ചതും. കൊച്ചിയ്ക്കുപുറമെ, കോഴിക്കോട്,തിരുവനന്തപുരം, ചെന്നൈ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇത്തരത്തില്‍ സര്‍വീസുകള്‍ നടത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിമാനം പറപ്പിക്കുന്നതിനിടെ തന്റെ കുടുംബവും മക്കളും ഒക്കെയായി വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നതെന്ന് വിമാനം പറത്തിയെ പൈലറ്റ് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. കുറച്ച് കാലങ്ങളായി വിമാനങ്ങള്‍ സമയത്തിന് സര്‍വീസ് നടത്തിയും യാത്രക്കാരോട് നല്ല രീതിയില്‍ പെരുമാറിയും മാതൃകപരമായിട്ടാണ് സര്‍വീസുകള്‍ കേരളത്തില്‍ നിന്ന് നടത്തുന്നത്.

 

Latest