Connect with us

National

ബീഫിനെക്കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ല: അരവിന്ദ് സുബ്രഹ്മണ്യന്‍

Published

|

Last Updated

മുംബൈ: ബീഫിനെക്കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ബീഫിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചത്. ബീഫ് നിരോധം കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും എങ്ങനെ ബാധിക്കുമെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിനാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഒഴിഞ്ഞു മാറിയത്. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാന്‍ എന്റെ ജോലി പോകുമെന്ന് അദ്ദേഹം പറഞ്ഞു.

വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ നിന്നും 2014 ഒക്ടോബര്‍ മുതല്‍ അവധിയെടുത്താണ് അരവിന്ദ് സുബ്രഹ്മണ്യം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നത്.

മതവും സംവരണവുമെല്ലാം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ രാജ്യപുരോഗതിയെ ഗുണപരമായും ദോഷകരമായും ബാധിക്കുമെന്നും ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യയെന്നും അദ്ദേഹം നേരത്തേ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.