Connect with us

Gulf

യുഎഇയില്‍ കനത്ത മഴ: അബുദാബി വിമാനത്താവളം അടച്ചു

Published

|

Last Updated

അബുദാബി: യുഎഇയില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. റോഡ്, വ്യോമഗതാഗതം താറുമാറായി. അബുദാബി വിമാനത്താവളം അടച്ചു. കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരുന്നു. ദുബൈയിലെ സ്‌കൂളുകള്‍ നേരത്തെ ക്ലാസുകള്‍ അവസാനിപ്പിച്ചു.

അബുദാബിയിലാണ് മഴ കൂടുതല്‍ ശ്ക്തിയായി പെയ്തത്. അബുദാബിയില്‍ മുസഫ, ഖലീഫാ സിറ്റി, ബനിയാസ്, ഷഹാമ മേഖലകളില്‍ ദിവസങ്ങളായി മഴ തുടരുകയാണ്.

Latest