Connect with us

Kerala

എ.കെ.ആന്റണിയും എം.പി.വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എ.കെ.ആന്റണിയും എം.പി.വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് നേതാക്കളുടെ സംഘത്തിനൊപ്പം എത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. രാവിലെ ക്ലിഫ് ഹൗസില്‍ യുഡിഎഫ് നേതൃയോഗം ചേര്‍ന്നതിനു ശേഷമാണ് പത്രിക സമര്‍പ്പണത്തിനു നേതാക്കള്‍ എത്തിയത്.

എ.കെ.ആന്റണി, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവരുടെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സോമപ്രസാദ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

---- facebook comment plugin here -----

Latest