Connect with us

Techno

ഷവോമിയുടെ റെഡ്മി നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍; വില 9999

Published

|

Last Updated

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി റെഡ്മി നോട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ശക്തിയേറിയ സ്‌നാപ്ഡ്രാഗന്‍ 650 പ്രോസസ്സര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്. മനോഹരമായ മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എം എ എച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉള്ള ഷവോമിയുടെ ആദ്യ ഫോണ്‍ കൂടിയായ ഇതിന് 9999 രൂപ മുതലാണ് വില.

സ്‌നാപ്ഡ്രാഗന്‍ പ്രോസസ്സര്‍ ഉള്ളതിനാല്‍ വേഗതയുടെ കാര്യത്തില്‍ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എം പി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. ഡ്യുവല്‍ ഐ എസ് പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്‍ കഴിയും. ലോക്കല്‍ ടോണ്‍ മാപ്പിംഗും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.
ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉള്ളതിനാല്‍ കേവലം 3 സെക്കന്‍ഡിനുള്ളില്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. 5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, സണ്‍ലൈറ്റ് ഡിസ്‌പ്ലേ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. 2 ജി ബി റാമും 16 ജി ബി സ്റ്റോറേജും ഉള്ള മോഡലിന് 9999 രൂപയും 3 ജി ബി റാമും 32 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ മുതല്‍ക്കുമാണ് വില. ആമസോണ്‍, മൈ ഡോട്ട് കോം എന്നീ സൈറ്റുകളിലൂടെ ഇന്ന് മുതല്‍ റെഡ് മി 3 ബുക്ക് ചെയ്യാം. ഉടന്‍ തന്നെ ഫഌപ്പ് കര്‍ട്ടിലും സ്‌നാപ് ഡീലിലും ഇത് ലഭ്യമാകും.

Latest