Connect with us

Ongoing News

ഷാര്‍ജയില്‍ വാദി ഹലു അടച്ചിട്ടു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലും ഇന്നലെ കനത്തമഴ പെയ്തു. മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇടിമിന്നലോടെയായിരുന്നു മഴ. രാവിലെ ചാറ്റല്‍ മഴയോടെയായിരുന്നു തുടക്കം. വൈകീട്ട് മൂന്ന് മണിയോടെയാണ് ശമനമുണ്ടായത്.
വാദി ഹലു അട്ടച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. കനത്ത മഴയില്‍ പലയിടത്തും വന്‍ ഗതാഗത തടസ്സം നേരിട്ടു. താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളും വെള്ളത്തില്‍ മുങ്ങി. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. തൊഴില്‍,

വ്യാപാര മേഖലയിലും പ്രയാസങ്ങള്‍ നേരിട്ടു.
റോഡുകളില്‍ വെള്ളം കെട്ടിനിന്നതാണ് ഗതാഗത തടസത്തിനിടയാക്കിയത്. പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാകാതെ റോഡുകളില്‍ ദീര്‍ഘനേരം കുടുങ്ങി. ഇതു യാത്രക്കാരെ വലച്ചു. റോള, അല്‍ വഹ്ദാ, അല്‍ താവൂന്‍, അല്‍ നഹ്ദ, അബൂ ഷഗാറ, അല്‍ ഖാസിമിയ, യര്‍മൂക്ക്, അല്‍ വാസല്‍, അല്‍ ഗുബൈബ, ബുത്തീന, റംല, ദാസ്മാന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വന്‍ഗതാഗത തടസ്സം നേരിട്ടു.

മണിക്കൂറുകള്‍ നീണ്ടതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഏറെ വിഷമിച്ചു. കുടപിടിച്ചാണ് പലരും താമസ സ്ഥലങ്ങളില്‍ നിന്നു പുറത്തിറങ്ങിയത്. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതും ഏറെ പ്രയാസമുണ്ടാക്കി. റോഡുകളിലെ വെള്ളം വലിയ ടാങ്കറുകളുപയോഗിച്ച് നഗരസഭാ ജീവനക്കാര്‍ നീക്കം ചെയ്തു. ചില വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം ഉച്ചയോടെ അവസാനിപ്പിച്ചു. ആളുകള്‍ പുറത്തിറങ്ങാത്തത് വ്യാപാര മേഖലയെ സാരമായി ബാധിച്ചു.

Latest