Connect with us

Gulf

വൃക്കരോഗം തളര്‍ത്തിയ മക്കളുടെ ചികിത്സക്ക് വഴി കാണാതെ പ്രവാസി

Published

|

Last Updated

ദിബ്ബ: തന്റെ രണ്ടു മക്കളുടെ വൃക്ക സംബന്ധമായ രോഗ ചികിത്സക്കായി പ്രവാസി മലയാളി സുമനസുകളുടെ കനിവ് തേടുന്നു. തിരൂര്‍ കൂട്ടായി അരയന്‍ കടപ്പുറം സ്വദേശി കുറിയന്റെ പുരക്കല്‍ മൂസയാണ് വൃക്കരോഗം തളര്‍ത്തിയ മക്കളായ ഫാജിസ്(21), ആസിഫ് (12) എന്നിവരുടെ വിദഗ്ധ ചികിത്സക്കായി സാമ്പത്തിക സഹായം തേടുന്നത്. ദിബ്ബ നഗരസഭയില്‍ ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയാണ് മൂസ.

ഏഴര വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തിയത്. ഫാജിസിനു ഉടന്‍ രണ്ടു വൃക്കകളും മാറ്റിവെക്കേണ്ട സാഹചര്യമാണുള്ളത്. ഇതിനു 28 ലക്ഷം രൂപ വേണം. മെഡിക്കല്‍ കോളജിലാണെങ്കില്‍ 20 ലക്ഷം രൂപയും. ആസിഫിനും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ കുട്ടിയുടെ ചികിത്സയും നടന്നുവരുന്നു. മൂത്ത മകന് തന്റെ വൃക്ക നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇതിനായി താന്‍ ഉടന്‍ നാട്ടിലേക്ക് പോകുമെന്നും മൂസ പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാമ്പത്തിക ചെലവ് എങ്ങിനെ കണ്ടെത്തുമെന്നറിയാതെ വല്ലാത്ത വിഷമത്തിലാണെന്നും നിസഹായനായ ഈ പിതാവ് സങ്കടപ്പെട്ടു.

മൂസയുടെ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഇസ്മാഈല്‍ ഹാജി എടച്ചേരി ചെയര്‍മാനായും (ഫോണ്‍: 050-6905022) ഇസ്മാഈല്‍ വെട്ടം കണ്‍വീനറുമായി ദിബ്ബയില്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സ്വദേശത്ത് മൂസയുടെ മഹല്ലിലും കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. എ പി പരീക്കുട്ടി (ഫോണ്‍: 8943946645) ചെയര്‍മാനും കെ കെ ളിറാര്‍ (984610 8263) കണ്‍വീനറുമാണ്. ഫാജിസിന്റെ പേരില്‍ എസ് ബി ഐ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിവരങ്ങള്‍ക്ക് മൂസയുമായി ബന്ധപ്പെടാം. ഫോണ്‍: 050- 5108635.

Latest