Connect with us

National

വിജയ് മല്യ: സര്‍ക്കാറിനെതിരെ പ്രതിപക്ഷം; തിരിച്ചെത്തിക്കുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മദ്യ വ്യവസായി വിജയ് മല്യ രാജ്യം വിട്ട സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം നേതാവ് എംപി രാജേഷ്, ആര്‍ജെഡി എംപി എന്നിവര്‍ വിജയ് മല്യ വിഷയത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബിജെപി എംപി കിരിത് സോമയ്യയും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചു. അതേസമയം മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിച്ചു. രാജ്യത്ത് നിന്ന് പണവുമായി രക്ഷപ്പെടാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് നിയമനടപടി നേരിടുന്ന വിജയ് മല്യ രാജ്യം വിട്ടതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മല്യക്ക് എങ്ങനെ രാജ്യംവിടാന്‍ സാധിച്ചുവെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Latest