Connect with us

National

ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് കൊലപാതകം

Published

|

Last Updated

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് കൊലപാതകം. അറുപത്കാരനായ മങ്കയ് റാമിനെയാണ് കൊലപ്പെടുത്തിയത്. ഷാമിലി ജില്ലയിലാണ് ദളിത് വയോധികനെ അടിച്ചുകൊന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വാക്കു തര്‍ക്കമുണ്ടാവുകയും അതിനെ തുടര്‍ന്നാണ് മങ്കയ് റാമിനെ റോഷന്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് അടിച്ചു കൊലപ്പെടുത്തിയത്.

മങ്കയ് റായിയുടെ സഹോദരന്‍ റാംനിവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു.

---- facebook comment plugin here -----

Latest