Connect with us

Gulf

സ്മാര്‍ട്ട് കാലത്ത് ബാര്‍ട്ടര്‍ സംവിധാനവുമായി ഖത്വര്‍ കമ്പനി

Published

|

Last Updated

ദോഹ: പണത്തിന്റെ ഉപയോഗം വരുന്നതിന് മുമ്പുണ്ടായിരുന്ന സാധനത്തിന് പകരം സാധനം ഉപയോഗിക്കുന്ന ബാര്‍ട്ടര്‍ സംവിധാനം ഒരുക്കി ഖത്വര്‍ കമ്പനി. ടെക്‌നോളജി ഉത്പന്നങ്ങളും സൊല്യൂഷനുകളും വികസിപ്പിക്കുന്ന അല്‍ അമീരി ഇന്റര്‍നാഷനല്‍ കമ്പനിയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യ ബാര്‍ട്ടര്‍ സംവിധാനം ഒരുക്കിയത്. ഇതില്‍ അംഗങ്ങളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കാഷ് ഉപയോഗിക്കാതെ ചരക്കിന് പകരം മൂല്യമുള്ള ചരക്ക് കൊടുത്ത് വാങ്ങല്‍- വില്‍പ്പനകള്‍ നടത്താം.
ഗള്‍ഫ്ബാര്‍ട്ടര്‍.കോം എന്ന വെബ്‌സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള വ്യാപാരം നടത്താനാകുക. വെബ്‌സൈറ്റ് വഴിയുള്ള ബാര്‍ട്ടര്‍ വ്യാപാരത്തിന് ഏകജാലക സംവിധാനം ഒരുക്കുന്നതാണ് ഗള്‍ഫ്ബാര്‍ട്ടര്‍ നെറ്റ്‌വര്‍ക്. എളുപ്പത്തില്‍ നിലവിലെ വരുമാനം വര്‍ധിപ്പിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പോളത്തിലെ വില പരിഗണിക്കാതെ ഉടമസ്ഥന് കൂടുതല്‍ ബ്രാന്‍ഡ് ബോധവത്കരണം നടത്താനും ഫണ്ട് മാര്‍ക്കറ്റിംഗ് പ്രചാരണം നടത്താനും ഉപഭോക്താക്കള്‍ക്ക് ഓഫര്‍ നല്‍കാനും ഇടപാടിലെ ധാര്‍മികത മെച്ചപ്പെടുത്താനും ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ വാങ്ങുന്ന ദൈനംദിന വ്യാപാര ശൈലി വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും.
വ്യാപാരത്തിന്റെ കൂടുതല്‍ വ്യവസ്ഥാപിതവും സുസംഘടിതവുമായ സംവിധാനമാണ് ബാര്‍ട്ടറെന്നാണ് കമ്പനി സി ഇ ഒയായ ഫഹദ് അല്‍ അമീരിയുടെ അഭിപ്രായം. വില്പന നടക്കാത്ത അപ്പോയിന്‍മെന്റ് ടൈം, കാലിയായ ഹോട്ടല്‍ മുറികള്‍, വില്‍ക്കാത്ത വെന്യൂ പാസ്സ്, ഒഴിഞ്ഞുകിടക്കുന്ന പരസ്യ ഇടയറങ്ങള്‍, സ്റ്റോക്കുകള്‍ പെട്ടെന്ന് തീരല്‍, ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയവ വരുമാനത്തെ ബാധിക്കുന്നതാണ്. ഡീല്‍ കാപിറ്റല്‍ എന്നറിയപ്പെടുന്ന ഈ വിഭാഗത്തിലുള്ള വില്‍ക്കപ്പെടാത്ത സ്വത്തുക്കല്‍ ലോകത്താകമാനം 9.3 ട്രില്യന്‍ ഡോളര്‍ ഉണ്ട്. എല്ലാ വ്യവസായികളും ഉത്പന്നങ്ങളുടെ ബാഹുല്യം കാരണം പ്രയാസപ്പെടുന്നുണ്ട്. സാധാരണ ഇവ നഷ്ടത്തില്‍ വില്‍ക്കുകയോ സംഭാവന നല്‍കുകയോ നശിപ്പിക്കുകയോ ആണ് പതിവ്. ബ്രാന്‍ഡിനോ, കാശ് കൊടുത്തു വാങ്ങുന്ന ഉപഭോക്താക്കള്‍ക്കോ യാതൊരു ആഘാതവും ഉണ്ടാക്കാത്ത രീതിയില്‍ ഇവക്ക് മുഴുവന്‍ വിപണി മൂല്യവും ഗള്‍ഫ് ബാര്‍ട്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗള്‍ഫ് ബാര്‍ട്ടറിലെ അംഗങ്ങള്‍ക്ക് ഉത്പന്നത്തിന്റെ പ്രദര്‍ശനത്തിലും വിലയിലും പൂര്‍ണ നിയന്ത്രണം നല്‍കുന്നുണ്ട്. ഏത് രാജ്യത്തെയും വില്‍പ്പനക്കാരനെയും വാങ്ങുന്നവരെയും യോജിപ്പിക്കുകയും ഉത്പന്നങ്ങള്‍ക്ക് പുതിയ വില്‍പ്പനശാല വാഗ്ദാനം ചെയ്യുകയുമാണ് ഇതിലൂടെയെന്നും അല്‍ അമീരി പറഞ്ഞു.

Latest