Connect with us

National

റിയല്‍ എസ്റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കി

Published

|

Last Updated

realന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങളും തട്ടിപ്പുകളും പരിഹരിച്ച് കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിന് കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കി.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതോറിറ്റികള്‍ രൂപവത്കരിച്ച് ഈ മേഖലയില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. താമസ,വാണിജ്യ,റിയല്‍ എസ്റ്റേറ്റ് പദ്ധതികളെല്ലാം അതോറിറ്റികള്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉപഭോക്തൃ കോടതിയില്‍ സമര്‍പ്പിക്കാം.
ഉപഭോക്താതാക്കളുടെ അനുമതിയില്ലാതെ നേരത്തെ നിശ്ചയിച്ച പ്ലാനുകള്‍ മാറ്റാനാവില്ല. പദ്ധതികള്‍ യഥാസമയം തീര്‍ക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ തുക കെട്ടിവെക്കണം. തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കാന്‍ ഫാസ്റ്റ്ട്രാക്ക് തര്‍ക്കപരിഹാര സംവിധാനം രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Latest