Connect with us

Malappuram

അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

Published

|

Last Updated

മഞ്ചേരി: മഞ്ചേരി എച്ച് എം വൈ. എച്ച്.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രഥമാധ്യാപിക പി.നളിനി, അധ്യാപകരായ എന്‍.എം .കോയ മാസ്റ്റര്‍, പി.പി.മുഹമ്മദലി മാസ്റ്റര്‍, എം.അബ്ദുല്‍ അസീസ് മാസ്റ്റര്‍ എന്നിവര്‍ക്ക് പിടിഎയും സ്റ്റാഫ് കൗണ്‍സിലും സംയുക്തമായി യാത്രയയപ്പു നല്‍കി. അഡ്വ.എം.ഉമ്മര്‍ എംഎല്‍എ ഉപഹാരങ്ങള്‍ നല്‍കി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ എഎം, സജ്‌ന ടീച്ചര്‍, കൗണ്‍സിലര്‍ അജ്മല്‍ സുഹീദ്, കോഴിക്കോട് സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗം ഒ.അബ്ദുല്‍ അലി, വി എം.അബൂബക്കര്‍ ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ഇ. രാജേന്ദ്രന്‍, കെ ഖദീജ, എം അബൂബക്കര്‍ ,കെ എം.ഷൗക്കത്തലി, അഡ്വ.വി.വി തോമസ്, ജലീല്‍ കുരിക്കള്‍, കെഎം അബുല്‍ ഷുക്കൂര്‍, പി. കുഞ്ഞിമുഹമദ്, ഷക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് വല്ലാഞ്ചിറ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.