Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം പിജി ഡോക്ടര്‍മാരെ കൈയേറ്റം ചെയ്ത ആശുപത്രി ജീവനക്കാരായ രണ്ടുപേര്‍ക്കെതിരെ കേസ് എടുത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചത്.

ഇതില്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. പിജി ഡോക്ടര്‍മാരെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം അത്യാഹിതമൊഴിച്ച് ബാക്കിയെല്ലാ വകുപ്പുകളിലും സൂചനസമരം നടത്തിയതിനുശേഷമാണ് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.