Connect with us

National

മല്യ വിവാദം: പ്രധാനമന്ത്രി മറുപടി പറയണമെന്ന് കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സിബിഐ പ്രധാനമന്ത്രിയുടെ കീഴിലാണ്. അതിനാല്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ഉന്നതരുടെ അറിവോടെയല്ലാതെ മല്യ രാജ്യം വിടില്ലെന്നും കെജരിവാള്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത മല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടതായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. മല്യ രാജ്യംവിട്ടത് കേന്ദ്ര സര്‍ക്കാറിന്റെ അറിവോടെയാണെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലിമെന്റ് തടസ്സപ്പെടുത്തിയിരുന്നു.