Connect with us

Gulf

ഇ- ഗവേണന്‍സ് @ 2020

Published

|

Last Updated

2020ഓടെ പൂര്‍ണ ഇ- ഗവണ്‍മെന്റ് ആകുക എന്ന ലക്ഷ്യം വെച്ചുള്ള നടപടികള്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷ ഉപഭോക്താക്കള്‍ക്ക് വലിയ ഗുണമാണ് ഇ- സര്‍ക്കാര്‍ കൊണ്ടുണ്ടാകുന്നത്. സമയം ലാഭിക്കുക എന്നതിന് പുറമെ പേപ്പര്‍ ഫോമുകളുടെ ഔപചാരികത ഉണ്ടാകില്ല. വേഗത്തില്‍ സേവനം ലഭിക്കുന്നു എന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. പ്രവിശാലമായ ഭരണ നടപടിക്രമങ്ങളെ കാര്യക്ഷമമാക്കുകയും ഉത്പാദനക്ഷമമാക്കുകയും കൂടുതല്‍ പ്രാധാന്യമുള്ള മുന്‍ഗണനകളിലേക്ക് വിഭവങ്ങളെ തിരിക്കാനും സഹായിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനത്തിന് ഏറെ ഗുണപ്രദമാണ്. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച ജീവിതനിലവാരം പ്രദാനം ചെയ്യാനാകും. മാത്രമല്ല സാമൂഹിക- സാമ്പത്തിക മേഖലകളിലെ ഉത്തേജനത്തിന് കാരണമാകും. ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ യശസ്സ് ഏറെ ഉയരുമെന്നതും മറ്റൊരു ഗുണമാണ്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. ഖത്വര്‍ ഇ ഗവണ്‍മെന്റ് 2020ന്റെ പ്രധാന പദ്ധതിയായിരുന്നു നാഷനല്‍ ഐ സി റ്റി പ്ലാന്‍ 2015. നാഷനല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, ഇ ഹെല്‍ത്ത് സ്ട്രാറ്റജി, നാഷനല്‍ ഡെവലപ്‌മെന്റ് സ്ട്രാറ്റജി 2011-16 തുടങ്ങിയവ ഇതിന്റെ ഭാഗമായി വരുന്നവയാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും കൂട്ടായ ശ്രമത്തിന്റെയും നവീകരണത്തിന്റെയും ഫലമായാണ് ഇ ഗവണ്‍മെന്റ് നടപ്പാക്കുക. മന്ത്രിസഭ ഇ ഗവണ്‍മെന്റിനുള്ള നിയമ ഭേദഗതി വരുത്തും. കര്‍മപദ്ധതി നടപ്പാക്കുന്നതിനുള്ള മേല്‍നോട്ടവും ഏജന്‍സികളുടെ ഏകോപനവും മറ്റ് തടസ്സങ്ങള്‍ നീക്കലും പുരോഗമന റിപ്പോര്‍ട്ട് തയ്യാറാക്കലും സ്റ്റിയറിംഗ് കമ്മിറ്റിയാണ് നടത്തുക. ഓരോ വകുപ്പിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഡിജിറ്റല്‍ മാറ്റത്തിനുള്ള വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കലും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അസ്സസ്‌മെന്റ് (ഡി റ്റി എ) ആണ്.