Connect with us

National

ഞാന്‍ ഇന്ത്യന്‍ മുസ്‌ലിം; അഫ്‌സല്‍ ഗുരു എന്റെ മാതൃകയല്ല: ഷാസിയ ഇല്‍മി

Published

|

Last Updated

കൊച്ചി: താന്‍ ഒരു ഇന്ത്യന്‍ മുസ്‌ലിമാണെന്നും തന്റെ മാതൃക അഫ്‌സല്‍ ഗുരുവല്ലെന്നും ബി ജെ പി വക്താവ് ഷാസിയ ഇല്‍മി. യാക്കൂബ് മേമനെയും ഇസ്രത് ജഹാനെയും ഒരിക്കലും പിന്തുണക്കില്ലെന്നും എന്തൊക്കെ കുറ്റങ്ങളും കുറവുകളും നമ്മുടെ രാജ്യത്തിനുണ്ടെങ്കിലും അതൊക്കെ മറികടക്കാന്‍ ഒരുമിച്ച് നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.”ഇന്ത്യന്‍ സര്‍വകലാശാലകളുടെ ആശയ പശ്ചാത്തലം” എന്ന വിഷയത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുസ്‌ലിം എന്നതിന് പുറമെ ഞാന്‍ ഒരു സ്ത്രീയാണ്. മാധ്യമപ്രവര്‍ത്തകയാണ്. എന്നാല്‍ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ അതിലെ ഒരു പൗര മാത്രമാണ്- ഇല്‍മി പറഞ്ഞു.
മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് വോട്ട് ബേങ്കുകളാക്കി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി മതേതരത്വം എന്ന വാക്ക് മറയായി ഉപയോഗിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. അഴിമതിയും കുംഭകോണങ്ങളും മറച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്ന പദം മാത്രമാണ് മതേതരത്വം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതേതരത്വം എവിടെയാണെന്ന് ചോദിച്ച ഷാസിയ ഈ സംസ്ഥാനങ്ങളില്‍ സാമൂഹികവും സാമ്പത്തികവുമായ തുല്യത കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി.