Connect with us

National

ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ ട്രാക്ടര്‍ ജപ്തി ചെയ്തു; യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

ചെന്നൈ: ലോണ്‍ തിരിച്ചടയ്ക്കാത്തിനെത്തുടര്‍ന്ന് ട്രാക്ടര്‍ ജപ്തി ചെയ്തതിന്റെ മനോവിഷമത്തില്‍ യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലെ ഓരത്തൂരിലാണ് സംഭവം. 26കാരനായ അഴകര്‍ ഒരു സ്വകാര്യ ബാങ്കില്‍ നിന്നും ഏഴ് ലക്ഷം രൂപ ലോണ്‍ എടുത്തിട്ടാണ് ട്രാക്ടര്‍ വാങ്ങിയത്. ഗഡുക്കളായി അഞ്ച് ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക അടയ്ക്കാന്‍ സമയം തരണമെന്ന് അഴകര്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ട്രാക്ടര്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടനെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവാവിനെ ബാങ്ക് അധികൃതര്‍ അപമാനിയ്ക്കുകയും അധിക്ഷേപിയ്ക്കുകയും ചെയ്തതായും ആരോപണമുണ്ട്. പത്താം തീയതി തഞ്ചാവൂര്‍ ജില്ലയില്‍ വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്ന ബാലന്‍ എന്ന കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.