Connect with us

Gulf

പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ വ്യാപക പരാതി

Published

|

Last Updated

ദോഹ: വെളിയില്‍ വെച്ചുള്ള പുകവലിക്കെതിരെ വ്യാപക പരാതി. നിഷ്‌ക്രിയ ധൂമപാനത്തിന്റെ ഇരകളാകുകയാണെന്നും ഇത് ശല്യമാകുന്നുണ്ടെന്നും താമസക്കാര്‍ പരാതിപ്പെടുന്നു. പാര്‍ക്കുകള്‍, പാര്‍ക്കിംഗ് സ്ഥലം, തെരുവ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വന്‍തോതില്‍ പുകവലിക്കുന്നവര്‍ ഉണ്ട്.
നിഷ്‌ക്രിയ ധൂമപാനം മരണകാരണമായേക്കാവുന്ന വലിയ രോഗങ്ങള്‍ക്ക് വരെ ഇടയാക്കും. നിഷ്‌ക്രിയ ധൂമാപനം വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്‍വെന്‍ഷ് ഓണ്‍ ടൊബാക്കോ കണ്‍ട്രോള്‍ (എഫ് സി ടി സി) നിര്‍ദേശിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുസ്ഥലങ്ങളിലെ പുകവലിക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ഇത് പരിഹരിക്കാനാകും. നിഷ്‌ക്രിയ ധൂമപാനത്തിന്റെ കെടുതികളെ സംബന്ധിച്ച് വ്യാപക ബോധവത്കരണവും ആവശ്യമാണ്.
ഷോപിംഗ് മാളുകള്‍, ഹോട്ടലുകള്‍, പൊതു സ്ഥാപനങ്ങള്‍, പ്രധാന കെട്ടിടങ്ങള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലും പരിസരങ്ങളിലും പുകവലി നിരോധനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം ആരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. ഏതാനും മാളുകള്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ച് ആശയം നടപ്പിലാക്കാന്‍ ഇതിനകം തയാറായിക്കഴിഞ്ഞു. ചില മാളുകളും സ്ഥാപനങ്ങളും 20 മീറ്ററിനകത്ത് പുകവലി പാടില്ലെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മതിയായ ദൂരമല്ല. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെയുള്ള പ്രദേശം ഉള്‍പ്പെടുത്തി ദൂരം നിശ്ചയിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Latest