Connect with us

International

യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ വിദ്വേഷം സൃഷ്ടിക്കരുത്: ഒബാമ

Published

|

Last Updated

ഡള്ളാസ്: അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി.
വൈറ്റ് ഹൗസിലെത്താന്‍ മത്സരിക്കുന്നവര്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥികള്‍ മറ്റ് അമേരിക്കക്കാരെ അപമാനിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു
ട്രംപ് അനുകൂലികളും എതിരാളികളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ചിക്കാഗോയില്‍ നടത്താനിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കിയതിന് പിന്നാലെയാണ് ഒബാമയുടെ പ്രസ്താവന.
നമ്മുടെ സാഹചര്യങ്ങളെ എങ്ങനെ ഇപ്പോഴത്തേതിലും മികച്ചതാക്കാം എന്നതിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ വസ്തുതകള്‍ നിര്‍മിക്കുകയും പരസ്പരം അവഹേളിക്കുകയും ചെയ്ത് മതത്തിന്റേയും, വര്‍ഗത്തിന്റേയും പേരില്‍ വിഭാഗീയത ഉണ്ടാക്കാനല്ല- ഒബാമ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്നിലുള്ള ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ കുടിയേറ്റ വിരുദ്ധ, മുസ്‌ലിംവിരുദ്ധ നിലപാടുകളാണ് പ്രചരിപ്പിക്കുന്നത്.

Latest