Connect with us

National

പൊതു ഇടങ്ങളിലെ പ്രാര്‍ഥനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് തസ്‌ലീമ നസ്‌റിന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരായ വിവാദ പുസ്തകത്തിനും പരാമര്‍ശങ്ങള്‍ക്കും പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബംഗ്ലാദേശ് എഴുത്തികാരിയും സാമൂഹിക പ്രവര്‍ത്തകയുമായ തസ്‌ലീമ നസ്‌റിന്‍. പൊതുയിടങ്ങളിലെ നിസ്‌കാര സ്ഥലങ്ങള്‍ അടച്ചുപൂട്ടണമെന്ന് തസ്‌ലിമ ട്വിറ്ററില്‍ കുറിച്ചു. ജര്‍മനിയിലെ ചില സര്‍വകലാശാലകളില്‍ നിസ്‌കാര സ്ഥലങ്ങള്‍ അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധത്തില്‍ തന്റെ അഭിപ്രായം കുറിക്കുന്നതിനിടെയാണ് താസ്‌ലീമ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ചില ജര്‍മന്‍ സര്‍വകലാശാലകള്‍ പ്രാര്‍ഥന മുറികള്‍ അടച്ചുപുട്ടി, നല്ല തീരുമാനം. മുസ്‌ലികള്‍ ദേശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ അവര്‍ മാത്രമേ പ്രാര്‍ഥിക്കുന്നുള്ളൂ. സ്‌കൂള്‍, കോളജ്, സര്‍വകലാശാല, മാര്‍ക്കറ്റ്, ലൈബ്രററി, ഓഫീസ് എര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പ്രാര്‍ഥനാമുറികള്‍ പാടില്ല. പ്രാര്‍ഥനകള്‍ വീടുകളിലാകട്ടെ എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest