Connect with us

Kerala

ചരിത്രം പറയുന്നൊരു ചുമരെഴുത്ത്‌

Published

|

Last Updated

നരിക്കുനി: 49 വര്‍ഷം മുമ്പ് 1967 ല്‍ നടന്ന നാലാമത് പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമരെഴുത്ത് മായാതെ കിടക്കുന്നത് കൗതുകമാകുന്നു.13ാമത് നിയമസഭാതിരഞ്ഞെടുപ്പിന്റെ സമയത്തെ ചുമരെഴുത്താണിത്.
അന്ന് നരിക്കുനി പഞ്ചായത്ത് ഉള്‍പ്പെടുന്ന ബാലുശേരി നിയോജക മണ്ഡലത്തില്‍ നിന്ന് nari2മത്സരിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുമരെഴുത്താണ് മായാതെ കിടക്കുന്നത്. കമ്മ്യൂണിസ്റ്റ് -ലീഗ് – സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പരേതനായ എ കെ അപ്പുമാസ്റ്റര്‍ക്ക് വോട്ടുചെയ്യണമെന്നഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുമരെഴുത്താണ് ടൗണിലെ കെട്ടിടത്തിന്റെ പിന്‍വശത്തുള്ളത്.

---- facebook comment plugin here -----

Latest