Connect with us

Kerala

ശോഭാ സുരേന്ദ്രനെതിരെ പടയൊരുക്കം തടയാന്‍ സംസ്ഥാന നേതൃത്വം

Published

|

Last Updated

പാലക്കാട്: ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി ജെ പി പ്രാദേശിക ഘടകത്തില്‍ ഉണ്ടായിട്ടുള്ള അതൃപ്തി മാറ്റാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെ പ്രാദേശിക ഘടകങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.
പാലക്കാട് മണ്ഡലത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാറിനെ മത്സരിപ്പി ക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ അഭിപ്രായം മറികടന്ന് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഉദ്ഘാടനം ശോഭാ സുരേന്ദ്രന് പകരം സി കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചതും വിവാദമായി. ഉദ്ഘാടനത്തിന് ശോഭാ സുരേന്ദ്രനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇവരെത്തുന്നതിന് മുമ്പേ സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തത് ജില്ലാ ഘടകം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. ശോഭാ സുരേന്ദ്രന്‍ എത്തിയപ്പോഴേക്കും ഉദ്ഘാടന പരിപാടി പൂര്‍ണമായും അവസാനിച്ചിരുന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലം കമ്മിറ്റികളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ പാലക്കാട് മണ്ഡലത്തില്‍നിന്നും ഭൂരിഭാഗം പേരും നഗരസഭാ വൈ. ചെയര്‍മാന്‍ കൂടിയായ സി കൃഷ്ണകുമാറിന്റെ പേരായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്‌