Connect with us

Gulf

ഉദരാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള ഉപകരണവുമായി ഖത്വര്‍ യൂനിവേഴ്‌സിറ്റി

Published

|

Last Updated

ഡോ. ജോണ്‍-ജോണ്‍ കാബിബിഹാന്‍

ദോഹ: ഉദരാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനുള്ള ഉപകരണവുമായി ഖത്വര്‍ യൂനിവേഴ്‌സിറ്റി. കാപ്‌സ്യൂളിന്റെ രൂപത്തിലുള്ള ഉപകരണം ടി യു എഫ് ടി എസ്, വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റികളുടെ പങ്കാളിത്തത്തോടെയാണ് ഖത്വര്‍ യൂനിവേഴ്‌സിറ്റി വികസിപ്പിച്ചത്.
സുതാര്യമായ കാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപ്പി ഉദരാര്‍ബുദത്തിന് കാരണമാകുന്ന ഹെലികോബാക്ടര്‍ പിലോറിയെ കണ്ടെത്തുകയാണ് ചെയ്യുകയെന്ന് പദ്ധതിയുടെ കോ ലീഡ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജോണ്‍-ജോണ്‍ കാബിബിഹാന്‍ പറഞ്ഞു. ബാക്ടീരിയ അണുബാധയാണ് 60 ശതമാനം ഉദരാര്‍ബുദത്തിന്റെയും കാരണം.
ഒരു വയറുമായി ബന്ധിപ്പിച്ച സെന്‍സര്‍ ഈ ഉപകരണത്തില്‍ ഉണ്ടാകും. ഒരു റോബോട്ടിക് ഉപകരണവുമായി ബന്ധിപ്പിച്ചാണ് വയറിനകത്ത് ഇത് ചലിക്കുക. വാതകത്തിന്റെ രൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്‌സൈഡും അമോണിയയുമാണ് ഈ ഉപകരണം കണ്ടെത്തുക. ഹെലികോബാക്ടര്‍ പിലോറി ആണ് ഈ വാതകങ്ങള്‍ പരക്കാന്‍ സഹായിക്കുന്നത്. വയറിന്റെ പ്രത്യേകിച്ച് അടിഭാഗത്തോട് ചേര്‍ന്ന് വരെ വിവിധ ഭാഗങ്ങളില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. ഈ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇലക്‌ട്രോണിക് നോസും ഈ ഉപകരണത്തിനുണ്ടാകും. സെന്‍സര്‍ പുര്‍ണമായും വികസിപ്പിച്ചിട്ടുണ്ടെന്നും നോസ് അന്തിമഘട്ടത്തിലാണെന്നും ഡോ.കാബിബിഹാന്‍ പറഞ്ഞു.
ഉദരാര്‍ബുദം വര്‍ധിച്ച മേഖലയില്‍ ഇത്തരം ഉപകരണം വലിയ സഹായകരമാകും. ഖത്വറില്‍ ഉദരാര്‍ബുദം കാരണം 31 മരണം ഉണ്ടായതായി ലോകാരോഗ്യ സംഘടനയുടെ 2014ലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുകവലിയാണ് ഉദരാര്‍ബുദത്തിന് പ്രധാന കാരണം.

Latest