Connect with us

Business

സ്വര്‍ണാഭരണങ്ങള്‍ക്ക് തീരുവ: ചെറുകിടക്കാരെ ബാധിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍

Published

|

Last Updated

കൊച്ചി: കേന്ദ്രബജറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക്് പുതുതായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി ചെറുകിട സ്വര്‍ണ വ്യാപാരികളെയും ഉരുപ്പടികള്‍ നിര്‍മിക്കുന്ന സ്വര്‍ണപ്പണിക്കാരെയും ബാധിക്കില്ലെന്ന് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ രേഷ്മ ലെഖാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നികുതി പരിധി ഒന്നര കോടി രൂപയില്‍ നിന്നും ആറ് കോടിയായി ഉയര്‍ത്തുകയാണ് ബജറ്റില്‍ ചെയ്തത്. പുതിയ നികുതിയെ സംബന്ധിച്ച് വ്യാപാരികളെ ബോധവത്കരിക്കുന്നതിന് നടപടിയെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. എക്‌സൈസ് നികുതിക്കെതിരെ സ്വര്‍ണവ്യാപാരികള്‍ പ്രതിഷേധ സമരവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ വിശദീകരണം. ഈ സാമ്പത്തിക വര്‍ഷം 13000 കോടിയുടെ എക്‌സൈസ് നികുതിയാണ് ലക്ഷ്യമിടുന്നത്. 1550 കോടിയുടെ സേവന നികുതിയില്‍ 1350 കോടി പിരിച്ചെടുത്തുകഴിഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം നികുതി പ്രകാരം 100 കോടിയാണ് ലക്ഷ്യമിടുന്നതെന്നും കമ്മീഷണര്‍ രേഷ്മ നിഹാനി പറഞ്ഞു. ജോയിന്റ് കമ്മീഷണര്‍ എസ് നസീര്‍ ഖാനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest