Connect with us

Malappuram

ദമ്പതികള്‍ ഇത്തവണയും; ഭാര്യ മത്സരിച്ച മണ്ഡലത്തില്‍ ഭര്‍ത്താവ്

Published

|

Last Updated

മലപ്പുറം:ദമ്പതിമാര്‍ മത്സരരംഗത്തിറങ്ങുന്ന തിരഞ്ഞെടുപ്പ് രംഗത്തെ അപൂര്‍വത ഇത്തവണയും. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രനും ഭര്‍ത്താവ് ബി ജെ പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കര്‍ഷക മോര്‍ച്ചയുടെ ദേശീയ നേതാവുമായ കെ കെ സുരേന്ദ്രനുമാണ് വീണ്ടും കളത്തിലിറങ്ങുന്നത്. ശോഭ പാലക്കാട് നിന്നും കെ കെ സുരേന്ദ്രന്‍ പൊന്നാനിയില്‍ നിന്നുമാണ് മത്സരിക്കാനിറങ്ങുന്നത്. പത്ത് വര്‍ഷം മുമ്പ് “ഭാര്യ മത്സരിച്ച മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ ഭര്‍ത്താവ് മത്സരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

2006ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ശോഭ. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പൊന്നാനിയില്‍ നിന്ന് ബി ജെ പിക്കായി സുരേന്ദ്രന്‍ ജനവിധി തേടിയിറങ്ങുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജനസമ്മിതി കൂടി വിലയിരുത്തപ്പെടും. കഴിഞ്ഞ തവണ കെ കെ സുരേന്ദ്രന്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും 2006ല്‍ ശോഭാ” സരേന്ദ്രന്‍ പൊന്നാനിയില്‍ നിന്നും മത്സരിച്ചു. പൊന്നാനിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി ജെ പി ഏറ്റവും കൂടുതല്‍ വോട്ടു നേടിയതും ശോഭയിലൂടെയായിരുന്നു. പാലോളി മുഹമ്മദ്കുട്ടിയും എം പി ഗംഗാധരനും നേര്‍ക്കുനേര്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 13810 വോട്ടുകളാണ് ശോഭക്ക് ലഭിച്ചത്. ബി ജെ പിക്ക് മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളും ” നേടിക്കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

എന്നാല്‍ പിന്നീട് നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച വി ടി ജയപ്രകാശിന് ലഭിച്ചതാകട്ടെ 5680 വോട്ടുകളും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ട് നിയോജകമണ്ഡലത്തില്‍ പന്ത്രണ്ടായിരമായി ഉയര്‍ന്നു. കഴിഞ്ഞ തദ്ദേശ സ്വയം”ഭരണ തിരഞ്ഞെടുപ്പില്‍ 15,332 വോട്ടുകളാണ് ബി ജെ പി-ബി ഡി ജെ എസ് സഖ്യം നേടിയത്. 2006ല്‍ സരേന്ദ്രന്‍ മത്സരിച്ചിരുന്നില്ല. 2011ല്‍ കോട്ടക്കലില്‍ നിന്ന് സുരേന്ദ്രന്‍ ലഭിച്ചത് 7782 വോട്ടുകളാണ്. ഇതേ വര്‍ഷം തൃശൂര്‍ ജില്ലയിലെ പുതുക്കാട് നിന്ന് മത്സരിച്ച ശോഭാ സുരേന്ദ്രന് 14425 വോട്ടാണ് ലഭിച്ചത്.

---- facebook comment plugin here -----

Latest