Connect with us

International

പെഷവാറില്‍ സ്‌ഫോടനം:15 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പെഷവാര്‍: പാകിസ്താനിലെ പെഷവാറിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലാണ് സ്‌ഫോടനം ഉണ്ടായത്. 25 പേര്‍ക്ക് പരുക്കേറ്റു.ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് കൊണ്ടുപോയ ബസിലാണ് സ്‌ഫോടനം ഉണ്ടായത്.
blastപെഷാവറിലെ സുനേഹ് രി മസ്ജിദിന്റെ അടുത്ത് വെച്ചാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. 40 ലേറെ ആളുകള്‍ ബസിലുണ്ടായിരുന്നു. ബസില്‍ ആസൂത്രിതമായി ആരോ സ്‌ഫോടന വസ്തുക്കള്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സ്‌ഫോടനത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

---- facebook comment plugin here -----

Latest