Connect with us

Kerala

കരുണ എസ്‌റ്റേറ്റ് : റവന്യൂമന്ത്രിക്ക് സുധീരന്റെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: കരുണ എസ്‌റ്റേറ്റ് ഉത്തരവില്‍ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഉത്തരവില്‍ ഭേദഗതികള്‍ വരുത്തുകയല്ല വേണ്ടത്, പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ ഭാഗത്ത് തെറ്റു കണ്ടാല്‍ ഇനിയും തിരുത്തുമെന്നും രണ്ടു തവണ കത്ത് കൊടുത്തിട്ടും റവന്യുമന്ത്രി അടൂര്‍ പ്രകാശ് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുകൊണ്ടാണ് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നത്. പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലക്ക് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദ ഉത്തരവ് പിന്‍വലിക്കാതെ നിയമപ്രകാരം ഭേദഗതികള്‍ മാത്രം വരുത്തിയാല്‍ മതിയെന്ന മന്ത്രിസഭാ തീരുമാനത്തിനുശേഷം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി വി.എം സുധീരന്‍ വീണ്ടും രംഗത്തെത്തിയത്.

ഇന്നലെ കെപിസിസി യോഗത്തില്‍ കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ സുധീരന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

---- facebook comment plugin here -----

Latest