Connect with us

Kozhikode

തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുന്നവരുമായി ചര്‍ച്ചക്ക് സന്നദ്ധം: മലയോര വികസന സമിതി

Published

|

Last Updated

കോഴിക്കോട്: മലയോര വികസന സമിതി മുന്നോട്ടു വച്ച ആശയങ്ങളുമായി സഹകരിക്കാന്‍ തയാറാകുന്ന മുന്നണികളുമായും പ്രസ്ഥാനങ്ങളുമായും തങ്ങള്‍ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് കോഴിക്കോട്ട് ചേര്‍ന്ന വികസന സമിതി യോഗം പറഞ്ഞു. യോഗത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഭരണ സംവിധാനങ്ങളുടെയും പരിഗണനക്കും ചര്‍ച്ചക്കുമായി സമിതി 14 ആവശ്യങ്ങളടങ്ങിയ കര്‍ഷക പത്രിക പ്രകാശനം ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയം ബാക്കിയുണ്ട്. മലയോര മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തങ്ങളുടെ ആശയങ്ങളുമായി സഹകരിക്കുന്നവരുമായുള്ള ചര്‍ച്ചക്കായി ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങൡ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്തെ 30 ലക്ഷം ജനങ്ങളെ വഴിയാധാരമാക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ തള്ളക്കളഞ്ഞ് നിയമ നിര്‍മാണം നടത്തുക, പ്രദേശവാസികളെ ഉള്‍പ്പെടുത്തി മലയോര കര്‍ഷക വികസന അതോറിറ്റി രൂപീകരിക്കുക, കര്‍ഷക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില സ്ഥിരത സംവിധാനം നടപ്പിലാക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, , ഇഎഫ്എല്‍ നിയമത്തിന്റെ പേരില്‍ ആദിവാസികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പത്രികയാണ് യോഗത്തില്‍ പുറത്തിറക്കിയത്.
കോഴിക്കോട് പ്രവര്‍ത്തകമണ്ഡലം ഹാളില്‍ ചേര്‍ന്ന വികസന സമിതിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോയി കണ്ണഞ്ചിറ, കെ കെ ചന്ദ്രന്‍, അഹമ്മദ് കുട്ടി മുന്‍ഷി, അബ്ദു ചാലിശേരി, സി ജെ ടെന്നിസണ്‍, കെ ജെ ആന്റണി, ബേബി പെരുമാലില്‍, ബേബി സക്കറിയാസ്, ജോസഫ് കാര്യങ്കല്‍ പ്രസംഗിച്ചു

Latest