Connect with us

National

ഡല്‍ഹി വിമാനാത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനത്തങ്ങളില്‍ ബോംബ് ഭീഷണി. ഭുവന്വേശറിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനവും കാഠ്മണ്ഡുവിലേക്കുള്ള നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവുമാണ് ബോംബ് ഭീഷണിയെതുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി രണ്ട് വിമാനങ്ങളും സുരക്ഷാ വിഭാഗം പരിശോധിച്ചു. രണ്ട് വിമാനങ്ങളിലെയും യാത്രക്കാരെ ഒഴിപ്പിച്ചു. എവിടെ നിന്നാണ് അജ്ഞാത സന്ദേശം ലഭിച്ചതെന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്നലെ രാത്രിയില്‍ ദില്ലിയില്‍ നിന്നും ബാങ്കോക്കിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ എഐ332 വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ദില്ലിയിലെ കോള്‍ സെന്ററിലാണ് സന്ദേശം ലഭിച്ചത്.

വിവരം ലഭിച്ച ഉടന്‍ തന്നെ വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്ക ഒന്നും ലഭിച്ചില്ല. സന്ദേശം വ്യാജമായിരുന്നുവെന്ന് ബാങ്കോക്ക് പോലീസ് അറിയിച്ചു. 231 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.