Connect with us

Gulf

വിമന്‍സ് ഹോസ്പിറ്റലില്‍ നവജാത ശിശുവിന് രണ്ടാം ജന്മം

Published

|

Last Updated

വിമന്‍സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സംഘം

ദോഹ :അതിസങ്കീര്‍ണാവസ്ഥിയില്‍ പിറന്ന കുഞ്ഞിനെ ജീവിതത്തിലേക്കു പിച്ചവെക്കാന്‍ പര്യാപ്തമാക്കിയതിന്റെ സംതൃപ്തിയില്‍ വിമന്‍ ഹോസ്പിറ്റല്‍ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് (എന്‍ ഐ സി യു) അധികൃതര്‍. ജീവതത്തിലേക്ക് രണ്ടാമതും അവസരം ലഭിച്ച അത്ഭുതക്കുഞ്ഞ് എന്നാണ് ആശുപത്രി അധികൃതര്‍ വിശേഷിപ്പിക്കുന്നത്. അത്രയ്ക്കു അപകടാവസ്ഥയിലായിരുന്നു ശിശുവിന്റെ ജനനം.
40 ആഴ്ചയിലെ ഗര്‍ഭാവസ്ഥക്കു ശേഷമാണ് ബേബി അമല്‍ പ്രസവിക്കപ്പെടുന്നത്. 2.9 കിലോ ആയിരുന്നു തൂക്കം. കുഞ്ഞില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. കുഞ്ഞിന്റെ ജീവിതത്തെ അപകടത്തിലാക്കുന്ന രോഗാവസ്ഥയില്‍നിന്നും രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു പിന്നീട് യൂനിറ്റ്. അടിയന്തരമായി മെക്കാനിക്കല്‍ വെന്റിലേഷന്‍ മെഷീനില്‍ ഇന്റുബേറ്റഡ് ചെയ്തു. ഇടതു നെഞ്ചിനോടു ചേര്‍ന്നുള്ള കുടല്‍ ഭാഗത്തായിരുന്ന ഹെര്‍ണിയ കണ്ടെത്തിയിരുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം വരെ തടസപ്പെടുത്തുന്ന രീതിയിലായിരുന്നു ഇത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം ക്രമമല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം ദിവസം രക്തസമ്മര്‍ദം കൂടുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുയും ചെയ്തത് കുട്ടിയുടെ ജീവിതം കൂടുതല്‍ അപകടാവസ്ഥയിലാക്കി. ശസ്ത്രക്രിയക്കും പറ്റാത്ത അവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടുക എളുപ്പമല്ലെന്ന് ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ രക്ഷിതാക്കളെ അറിയിച്ചു.
എന്നാല്‍ സുക്ഷ്മ നിരീക്ഷണത്തില്‍ തുടര്‍ന്ന അമല്‍ ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ച് ഡയഫ്രമാറ്റിക് ഹെര്‍ണിയ റിപ്പയര്‍ നടത്താന്‍ നിശ്ചയിച്ചു. സര്‍ജറിക്കു തുനിയവേ രണ്ടു മൂന്നു മണിക്കൂര്‍ അമലിന്റെ ശ്വാസഗതി ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് സാധാരണസ്ഥിതിയിലായി. പിന്നീട് കുഞ്ഞ് കൂടുതല്‍ ഊര്‍ജസ്വലമായി. ഇതോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായി. ഇത് കുഞ്ഞിന് പുതുജീവിന്‍ ലഭിക്കാന്‍ അവസരമൊരുങ്ങി. ശേഷവും സൂക്ഷ്മമായ ചികിത്സയും പരിചരണവും തുടര്‍ന്നു. വിവിധ ചകിത്സകളിലൂടെ കുഞ്ഞിനെ ജീവിതത്തിലേക്കു കൊണ്ടു വരുന്നതിന്റെ ഭാഗമായി ഫിസിയോ തെറാപ്പിയും നല്‍കി. കുഞ്ഞിന് മുല കുടിക്കുന്നതിനുള്ള അവസരവും സൃഷ്ടിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള സഞ്ചാരത്തിലൂടെയാണ് അമല്‍ ജീവിതത്തില്‍ തുടര്‍ന്നതെന്ന് മെഡിക്കല്‍ സംഘത്തിലെ ഡോ. അല്‍ റാഫിഅ പറഞ്ഞു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അര്‍പ്പണബോധത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള പ്രവര്‍ത്തനമാണ് കുഞ്ഞിന് ജീവിതത്തിലേക്കു വരാന്‍ കഴിഞ്ഞതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഹമദിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ആശുപത്രികളിലൊന്നാണിത്.

Latest