Connect with us

Gulf

ഖത്വറില്‍ സ്‌കൂള്‍ ബസ് അപകടം: മലയാളി ബാലന്‍ മരിച്ചു

Published

|

Last Updated

ദോഹ: ഖത്വറിലെ സ്വകാര്യ ഇന്ത്യന്‍ സ്‌കൂള്‍ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി കുടുംബത്തിലെ കുട്ടി മരിച്ചു. ഏതാനും കുട്ടികള്‍ക്കു പരുക്കേറ്റു. തിരുവല്ല സ്വദേശികളായ ഷാജിറീന ദമ്പതികളുടെ മകന്‍ ഐഡന്‍ (അഞ്ച്) ആണ് മരിച്ചത്. അപകടത്തില്‍പെട്ട ബസില്‍ 13 കുട്ടികളുണ്ടായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഐഡനെ ആംബുലന്‍സ് വിഭാഗം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Latest