Connect with us

Business

ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 5.11 പോയിന്റ് താഴ്ന്ന് 24,677.37ലും നിഫ്റ്റി 13.80 പോയിന്റ് നഷ്ടത്തില്‍ 7512.55ലുമെത്തി. 1350 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1258 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഫാര്‍മ ഓഹരികളില്‍ കനത്ത വില്‍പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. മറ്റു ആഗോള കാരണങ്ങളും നേട്ടത്തില്‍ തുടങ്ങിയ വിപണിയെ നഷ്ടത്തിലാക്കി.

ഗെയില്‍, ഭേല്‍, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, സിപ്ല, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.