Connect with us

National

കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍

Published

|

Last Updated

ലക്‌നൗ: ഉത്തരാഖണ്ഡില്‍ മാര്‍ച്ചിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ കുറ്റക്കാരനായ ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റിലായി. രാവിലെ ഡറാഡൂണ്‍ പോലീസാണ് ജോഷിയെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ ആരോപണം നിഷേധിച്ച എംഎല്‍എ വ്യാഴാഴ്ച കുതിരലായത്തിലെത്തി ചികിത്സയില്‍ കഴിയുന്ന കുതിരയെ സന്ദര്‍ശിച്ചിരുന്നു. ജോഷിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

മുസൂറി എംഎല്‍എയായ ഗണേഷ് ജോഷി കഴിഞ്ഞ 14നാണ് പ്രതിഷേധ മാര്‍ച്ച് തടയാനെത്തിയ പോലീസ് സംഘത്തിലെ ശക്തിമാന്‍ എന്ന കുതിരയെ ലാത്തി ഉപയോഗിച്ച് അടിച്ചത്. ഒടിഞ്ഞുതൂങ്ങിയ കാല്‍ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. സംഭവത്തില്‍ ജോഷിക്കും അനുയായികള്‍ക്കുമെതിരേ നെഹ്‌റു കോളനി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രദീപ് ബോറ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.