Connect with us

Books

വീരാന്‍കുട്ടിയുടെ കവിതകള്‍

Published

|

Last Updated

ചരിത്രനിരപേക്ഷങ്ങളായ വെറും കാഴ്ചകളെ വഴിയിലുപേക്ഷിച്ച് ഇരുട്ടും വെളിച്ചവും നിലവിളിയും സൗന്ദര്യവും ഇടകലര്‍ന്ന ജീവിതത്തിനു നേരേ ഓടിയടുക്കുന്നവയാണ് വീരാന്‍കുട്ടിയുടെ കവിതകള്‍. പ്രകൃതി ബിംബങ്ങളില്‍ നിന്ന് സാമൂഹിക ചലനങ്ങളിലേക്കുള്ള പരിണാമം അതില്‍ കാണാം. ഖലീല്‍ ജിബ്രാനിലും ജലാലുദ്ദീന്‍ റൂമിയിലും ബുദ്ധനിലും ജയശീലനിലും നിലയുറപ്പിച്ച് അനന്തമായ പറക്കലുകളിലേക്ക് അതിന്റെ സഞ്ചാരം തുടരുന്നു.

കവി എന്ന നിലയില്‍ വീരാന്‍കുട്ടിയെ ശ്രദ്ധേയനാക്കിയ കവിതകള്‍ ഒരുമിച്ച് സമാഹരിച്ച പുസ്തകമാണ് വീരാന്‍ കുട്ടിയുടെ കവിതകള്‍. ഇരുനൂറിലധികം കവിതകള്‍ സമാഹരിച്ച ഈ പുസ്തകം 2013ലാണ് പ്രസിദ്ധീകൃതമായത്. വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ കാവ്യപുരസ്‌കാരവും ഈ കൃതിയിലൂടെ വീരാന്‍കുട്ടിയെ തേടിയെത്തി. ഇതിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഡിസി ബുക്‌സ് ആണ് പ്രസാധകര്‍. 230 രൂപയാണ് വില.