Connect with us

Kerala

സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് വയല്‍ നികത്താന്‍ നീക്കം

Published

|

Last Updated

പാലക്കാട്:കൃഷിയോഗ്യമല്ലാത്ത വയലുകള്‍ നികത്താമെന്ന ഉത്തരവിന്റെ മറവില്‍ വ്യാപകമായ വയല്‍ നികത്താന്‍ നീക്കം. 2008ന് മുന്‍പ് മണ്ണിട്ട് നികത്തപ്പെട്ടതോ കൃഷിയോഗ്യമല്ലാതായതോ ആയ വയലുകള്‍ നികത്താമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് പതിനായിരക്കണക്കിന് അപേക്ഷകകളാണ് കലക്‌ടേറ്റിലെത്തുന്നത്. സാധാരണക്കാരന് ഗുണം ചെയ്യുമെങ്കിലും ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍. വീട് വെക്കാന്‍ സ്ഥലം തേടുന്ന സാധാരണക്കാരന് ഈ ഉത്തരവ് ഉപകാരപ്പെടുമെങ്കിലും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് സഹായകരമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. അപക്ഷേകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഇതിന് തെളിവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 29നായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി.

പക്ഷേ പിഴ അടച്ചാല്‍ പല കലക്ടറേറ്റുകളിലും ഇപ്പോഴും അപേക്ഷ നല്‍കാമെന്നാണ് വ്യവസ്ഥ. പരിസ്ഥിതിലോല മേഖലകള്‍ ഏറെയുള്ള വയനാട്ടില്‍ ഇതുവരെ ലഭിച്ചത് 4750 അപേക്ഷകള്‍ പാലക്കാട്് കലക്ടറേറ്റില്‍ മാത്രം മൂവായിരം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. മലപ്പുറത്ത് ഇതുവരെ ലഭിച്ചത് 12,000, തൃശൂരില്‍ ഇതുവരെ ലഭിച്ചത് 11,000, എറണാകുളത്ത് 10,000, കോട്ടയത്ത് 3500, ഇടുക്കിയില്‍ 1200 ഇങ്ങനെ മിക്ക ജില്ലകളിലും അപേക്ഷകള്‍ എണ്ണം പരിശോധിച്ചാല്‍ അഞ്ചക്കത്തില്‍ കൂടും.
ഇനി അപേക്ഷകള്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് കൈമാറും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കരയാക്കാന്‍ അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ ന്യായവിലയുടെ ഇരുപത്തിയഞ്ചുശതമാനം നല്‍കി ഭൂമി അപേക്ഷകന് സ്വന്തമാക്കാനും കഴിയും.

Latest