Connect with us

National

കന്‍ഹയ്യയെ ഭഗത് സിംഗിനോട് ഉപമിച്ച ശശി തരൂരിന്റെ പ്രസ്താവന വിവാദമായി

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഭഗത് സിംഗിനോട് ഉപമിച്ചുകൊണ്ട് ശശി തരൂര്‍ എംപി നടത്തിയ പ്രസംഗം വിവാദമായി. സ്വാതന്ത്ര സമര സേനാനിയെ അപമാനിക്കുന്ന പ്രസംഗമാണ് കന്‍ഹയ്യ നടത്തിയതെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. തരൂരിന്റെ വാദം കോണ്‍ഗ്രസ് നേതൃത്വവും തള്ളി. ഭഗത് സിംഗിനെപ്പോലെയാകാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ഞായറാഴ്ച്ച രാത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ശശി തരൂര്‍ വിവാദം പരാമര്‍ശം നടത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി, ബാല ഗംഗാധര തിലകന്‍, ആനി ബസന്റ്, ഭഗത് സിംഗ് എന്നിവര്‍ ബ്രീട്ടീഷ് ഭരണകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പീഡനത്തിന് ഇരയായവരാണെന്ന് തരൂര്‍ പറഞ്ഞു. അതിനിടെ, ഒരു പെണ്‍കുട്ടിയാണ് കന്‍ഹയ്യയെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്. തുടര്‍ന്ന് അന്നത്തെ കന്‍ഹയ്യ കുമാര്‍ ആയിരുന്നു ഭഗത് സിംഗ് എന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്.

എന്നാല്‍ ഭഗത് സിംഗിനേയും കന്‍ഹയ്യ കുമാറിനേയും താന്‍ താരതമ്യപ്പെടുത്തിയിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിനിയുടെ അഭിപ്രായത്തോട് പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് തരൂര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest