Connect with us

Kerala

ഹജ്ജ് നറുക്കെടുപ്പ് നാളെ

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു അപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് നാളെ ഒമ്പതിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. മുസ്‌ലിം ജനസംഖ്യാനുപാതികമായി കേരളത്തിനു ലഭിക്കുന്ന ക്വാട്ട 5,000 ആയിരുന്നെങ്കിലും ഈ വര്‍ഷം ക്വാട്ട പരിഗണിക്കാതെ 70 വയസ് പൂര്‍ത്തിയായ അപേക്ഷകര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം ഈ രണ്ട് വിഭാഗത്തിലുമായി 9943 പേര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിനു അവസരമായി.
അവസരം ലഭിച്ചു യാത്ര മാറ്റി വെക്കേണ്ടി വന്നവര്‍ക്ക് പകരമായും മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകള്‍ വിഹിതം വെക്കുമ്പോള്‍ ലഭിക്കുന്ന സീറ്റുകളിലേക്കുമായിരിക്കും നാളെത്തെ നറുക്കെടുപ്പിലൂടെ ഹാജിമാരെ കണ്ടെത്തുക. നാലാം വര്‍ഷ അപേക്ഷകരില്‍ നിന്നാന്ന് ഈ സീറ്റിലേക്കുള്ള ഹാജിമാരെ കണ്ടെത്തുക.
നാലാം വര്‍ഷ അപേക്ഷകര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുമായി പ്രത്യേകം വെയ്റ്റിംഗ് ലിസ്റ്റായിരിക്കും പ്രസിദ്ധപ്പെടുത്തുക.9787 പേര്‍ നാലാം വര്‍ഷ ആക്ഷേപകരും 56634 പേര്‍ പുതുതായി അപേക്ഷ നല്‍കിയവരുമുള്‍പ്പടെ ഈ വര്‍ഷത്തെ മൊത്തം അപേക്ഷകരുടെ എണ്ണം 76501 ആണ്.

Latest