Connect with us

Kerala

കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ദാരിദ്ര്യമില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ദാരിദ്ര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിവുള്ളവരും ജനസമ്മതരും ഊര്‍ജ്ജസ്വലരുമായ നിരവധി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കുണ്ട്. അവര്‍ക്കെല്ലാം സീറ്റ് നല്‍കാന്‍ സാധിക്കുന്നില്ല എന്ന ദുഃഖമേയുള്ളൂ. ഇടതുപക്ഷം ചലച്ചിത്ര താരങ്ങളെ സ്ഥാനാര്‍ഥികളാക്കുന്നത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരി ക്കുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയിലെ ചെറുപ്പക്കാരുടെ വികാരം കൂടി ഉള്‍ക്കൊണ്ടായിരിക്കും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന ആവശ്യം അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. അതില്‍ എ, ഐ എന്ന പ്രശ്‌നമൊന്നുമില്ല. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്തായിരിക്കും മുന്നോട്ടുപോകുക. തന്റെ രീതി അനുസരിച്ച് മുന്നില്‍ വരുന്ന നൂറുകാര്യങ്ങളില്‍ ശരിയെന്ന് തോന്നിയാ ല്‍ നൂറും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്തതില്‍ പിന്നീട് തെറ്റെന്തെങ്കിലും ഉണ്ടെന്ന് തോന്നിയാല്‍ അത് തിരുത്തുകയും ചെയ്യും. അതിനകത്ത് പിടിവാശിയോ ദുരുദ്ദേശ്യമോ ഒന്നുമില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ശരിയുണ്ടോ തെറ്റുണ്ടോ എന്നെല്ലാം നോക്കി തീരുമാനമെടുക്കുകയാണെങ്കില്‍ നൂറ് കാര്യങ്ങളില്‍ പത്തെണ്ണമേ ചെയ്യാനൊക്കൂ- മുഖ്യമന്ത്രി പറഞ്ഞു.
ഒരു യോഗം കഴിഞ്ഞാല്‍ ആദ്യം അറിയുക മാധ്യമങ്ങളല്ലേയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരുണ എസ്റ്റേറ്റ് വിവാദത്തില്‍ റവന്യൂമന്ത്രി യോഗം വിളിച്ചെടുത്ത തീരുമാനം തന്നെ അറിയിക്കാതെ മാധ്യമങ്ങളോട് പറഞ്ഞെന്ന കെ പി സി സി പ്രസിഡന്റിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം കെ പി സി സി പ്രസിഡന്റിനോട് ആദ്യമേ പറയാനാകില്ലെന്നും മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു.

Latest