Connect with us

Kerala

മാധ്യമപ്രവര്‍ത്തകക്കെതിരായ മോശം പരാമര്‍ശം: മേജര്‍ രവിക്കെതിരെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ കാര്‍ക്കിച്ച് തുപ്പുമെന്ന പരാമര്‍ശം നടത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പോലീസ് കേസെടുത്തു. സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജെഎന്‍യുവില്‍ നടത്തിയ മഹിഷാസൂര ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിയെ അപമാനിച്ചെന്നാക്ഷേപിച്ചായിരുന്നു മേജര്‍രവിയുടെ പരാമര്‍ശം.
സിന്ധുവിന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം കേസ് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് കൈമാറുകയും അതിന്റെ ഭാഗമായി കന്റോണ്‍മെന്റ് പോലീസ് കേസടുക്കുകയായിരുന്നു.
ചാനല്‍ ചര്‍ച്ചയിക്കിടെ ദുര്‍ഗ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ ഭീഷണികള്‍ ഉയര്‍ന്നിരുന്നു.