Connect with us

Kerala

പ്രകൃതി ജീവനത്തിന്റെ ആസ്‌ത്രേലിയന്‍ മാതൃകയുമായി ഡോ. ജോണ്‍ ഫീല്‍ഡര്‍ കേരളത്തില്‍

Published

|

Last Updated

ഡോ. ജോണ്‍ ഫീല്‍ഡര്‍ ഡോ. പി രാധാകൃഷ്ണനും
ഡോ. വിശ്വംഭരനുമൊപ്പം

അമ്പലപ്പുഴ: പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി മുന്നൂറ് ഏക്കറില്‍ വനം സൃഷ്ടിച്ച് ലോകത്തിന് അത്ഭുതമായി മാറിയ ഓസ്‌ട്രേലിയന്‍ സ്വദേശി അമ്പലപ്പുഴയില്‍. ന്യൂസിലാന്റ് കെയ്ന്‍സ് സ്വദേശി ഡോ. ജോണ്‍ ഫീല്‍ഡറാണ് ദര്‍ശനം മുന്‍ പത്രാധിപരും അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ ഡി പങ്കജാക്ഷക്കുറുപ്പിന്റെ മകന്‍ ഡോ. പി രാധാകൃഷ്ണന്റെ നീര്‍ക്കുന്നത്തെ വസതിയിലെത്തിയത്.
ആറരപ്പതിറ്റാണ്ടായി പഴവര്‍ഗങ്ങള്‍ മാത്രം ഭക്ഷണശീലമാക്കിയ ഡോ. ജോണ്‍ ഫീല്‍ഡര്‍ കെയ്ന്‍സ് നഗരത്തില്‍നിന്ന് 40 കി. മീറ്റര്‍ അകലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി മാത്രം മുന്നൂറ് ഏക്കറില്‍ വനം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മക്കള്‍ക്കൊപ്പം ഈ വനത്തിലാണ് ഇദ്ദേഹം കഴിയുന്നത്. വൈദ്യുതിക്ക് പകരം സോളാര്‍ എനര്‍ജിയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന എല്ലാ പഴം-പച്ചക്കറികളും ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലുണ്ട് ഇന്റര്‍ കോര്‍പ്പറേറ്റഡ് സൊസൈറ്റി ഓഫ് രജിസ്‌ട്രേഡ് നാച്ചുറേറ്റ്‌സ് എന്ന സംഘടനയുടെ പ്രസിഡന്റു കൂടിയായ ഇദ്ദേഹം ഇത് ആറാം തവണയാണ് ഇന്ത്യയില്‍ എത്തുന്നത്. ഈ സംഘടനയുടെ ഒരു ഇന്ത്യന്‍ ചാപ്റ്റര്‍ കേരളത്തില്‍ ആരംഭിക്കുന്നതിന്റെ സാധ്യതാ പഠനത്തിനായാണ് ഡോ. ജോണ്‍ ഫീല്‍ഡര്‍ ഇവിടെയെത്തിയത്. സുഹൃത്തും നാച്ചുറല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഭാരവാഹിയുമായ പുനലൂര്‍ സ്വദേശി ഡോ. വിശ്വംഭരനൊപ്പമാണ് ജോണ്‍ ഇന്നലെ നീര്‍ക്കുന്നത്ത് ഡോ. രാധാകൃഷ്ണന്റെ വസതിയിലെത്തിയത്. പ്രകൃതിദത്ത ജീവനക്കാരനായിരുന്ന ഡി പങ്കജാക്ഷക്കുറുപ്പിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇദ്ദേഹം ഇവിടെ വന്നത്.

Latest