Connect with us

International

സൂകിയെ മ്യാന്‍മര്‍ പ്രസിഡന്റ് കാബിനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തു

Published

|

Last Updated

നായ്പിഡോ: മ്യാന്‍മറില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് തന്റെ പാര്‍ട്ടി നേതാവ് ആംഗ് സാന്‍ സൂകിയുള്‍പ്പെടെയുള്ള അംഗങ്ങളെ സര്‍ക്കാറിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രസിഡന്റ് ഹിറ്റിന്‍ ക്യോ 18 അംഗ മന്ത്രിമാരുടെ പട്ടികയാണ് തിങ്കളാഴ്ച പാര്‍ലിമെന്റിനു മുന്നില്‍ സമര്‍പ്പിച്ചത്. ലിസ്റ്റില്‍ ആദ്യത്തെ പേര് സൂകിയുടേതാണെന്നത് ശ്രദ്ധേയമാണ്. ആംഗ് സാന്‍ സൂ കി വിദേശകാര്യ മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മക്കള്‍ക്ക് വിദേശപൗരത്വമുണ്ടെങ്കില്‍ പ്രസിഡന്റാകാനാകില്ല എന്ന ഭരണഘടാ വ്യവസ്ഥ മൂലമാണ് സൂകിക്ക് പ്രസിഡന്റ് ആകാന്‍ സാധിക്കാതെ പോയത്. കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സൂകി നയിച്ച എന്‍ എല്‍ ഡി അട്ടിമറി വിജയം നേടിയിരുന്നു.
പ്രസിഡന്റ് നല്‍കിയ മന്ത്രിമാരുടെ പട്ടിക പാര്‍ലിമെന്റ് അവലോകനം ചെയ്യും. തുടര്‍ന്ന് ഈ പട്ടിക അംഗീകരിക്കാമോയെന്ന് സ്പീക്കര്‍ പാര്‍ലിമെന്റ് അംഗങ്ങളോട് ഇന്ന് ചോദിക്കും. ഏതെങ്കിലും ഒരു അംഗം ഒരു പേരിലെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ഇത് വീണ്ടും അവലോകനം ചെയ്യും.