Connect with us

International

രാജ്യത്തെ ആണവ നിലയങ്ങള്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ആണവനിലയങ്ങള്‍ കടുത്ത ആഭ്യന്തര ഭീഷണി നേരിടുന്നതായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ആണവ നിലയങ്ങളെ പോലെ ശക്തമായ ഭീകരാക്രമണ ഭീഷണിയില്ലെങ്കിലും ഇന്ത്യന്‍ നിലയങ്ങള്‍ വലിയ തോതില്‍ ആഭ്യന്തര ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം നടക്കുന്ന ആഗോള ആണവസുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കയിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ പുറത്തിറക്കിയ പ്രിവന്റിംഗ് ന്യൂക്ലിയര്‍ ടെററിസം: കണ്ടിന്യുവസ് ഇംപ്രൂവ്‌മെന്റ് ഓര്‍ ഡെയ്ഞ്ചറസ് ഡിക്ലൈന്‍ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലും റഷ്യയിലുമെന്ന പോലെ ഇന്ത്യന്‍ ആണവനിലയങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും പരിതാപകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2014ല്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവ നിലയത്തിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് മൂന്ന് പേരെ വെടിവച്ചു കൊന്നിരുന്നു. ഇന്ത്യയിലെ ആണവ നിലയങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്് ഇത് പുറത്തു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ മാത്രം ശേഷിയുള്ളതല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Latest