Connect with us

Kerala

ഹജ്ജ് 2016: വെയ്റ്റിംഗ് ലിസ്റ്റ് നറുക്കെടുപ്പ് പൂര്‍ത്തിയായി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരില്‍ നിന്ന് വെയ്റ്റിംഗ് ലിസ്‌ക്കറ്റിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയിരുന്നു. രണ്ട് വിഭാഗത്തിലുമായി 9943 പേരാണ് നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

പുതുതായി ലഭിക്കുന്ന ക്വാട്ടയിലേക്കും ഒഴിവ് വരുന്ന സീറ്റിലേക്കും ഹാജിമാരെ കണ്ടെത്തുന്നതിനാണ് വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റില്‍ ക്രമനമ്പര്‍ ഒന്ന് മുതല്‍ 500 വരെയുള്ള അപേക്ഷകര്‍ പാസ്‌പോര്‍ട്ടും ഒരു ഫോട്ടോയും ഈ മാസം 28ന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണം. നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചവര്‍ ആദ്യ ഘഡുവായി 81,000 രൂപയാണ് ബാങ്കില്‍ അടക്കേണ്ടത്. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ച് അടക്കണം.

പേ ഇന്‍ സ്‌ളിപ്പിന്റെ ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. പേ ഇന്‍ സ്‌ളിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം പണമടക്കേണ്ട തീയതി പിന്നീട് അറിയിക്കും.

വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യ 500 പേരുടെ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Latest