Connect with us

Kerala

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫ് തീരുമാനങ്ങള്‍ റദ്ദാക്കും: കോടിയേരി

Published

|

Last Updated

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നു കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, മിച്ചഭൂമികള്‍ വ്യാപകമായി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി പരിഷ്‌കരണനിയമത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂമികള്‍ പതിച്ചുനല്‍കുന്നതില്‍ വന്‍ അഴിമതിയും ഇപ്പോള്‍ നടക്കുന്നുണ്ട്. മൂന്നരലക്ഷത്തോളം ജനങ്ങള്‍ ഭൂമിയിലാതിരിക്കുമ്പോള്‍ വന്‍കിടക്കാര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത്. ഈ ഭരണം തുടര്‍ന്നാല്‍ കേരളത്തില്‍ അവശേഷിക്കുന്ന ഭൂമി പോലും സ്വകാര്യവ്യക്തികളുടെ കൈകളിലാവുമെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരിന് റിയല്‍എസ്‌റ്റേറ്റ് താല്‍പര്യമാണെന്നും സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സന്തോഷ് മാധവനെ പോലെയുള്ളവര്‍ക്കെ സാധിക്കുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെക്കാള്‍ സര്‍ക്കാരില്‍ സ്വാധീനമുള്ളത് സന്തോഷ് മാധവനാണെന്നും കോടിയേരി ആരോപിച്ചു.

---- facebook comment plugin here -----

Latest