Connect with us

Saudi Arabia

തപ്പും തകിലുമായി ആരാധകര്‍ ; SIFF ഫുട്‌ബോള്‍ ഫൈനല്‍ പോരാട്ടങ്ങള്‍ വെള്ളിയാഴ്ച

Published

|

Last Updated

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ( SIFF ) 2016 വര്‍ഷത്തെ ടൂര്‍ണ്ണമെന്റ് അവസാനത്തിലേക്ക്. എ, ബി, സി, ഡി എന്നീ നാലു ഡിവിഷനുകളിലായി മാസങ്ങളായി നടന്നു വരുന്ന ഫുട്‌ബോള്‍ മാമാങ്കമാണ് വെള്ളിയാഴ്ചയോടെ പര്യവസാനിക്കുന്നത്. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് മലയാളികള്‍ നെഞ്ചേറ്റിയ ജനകീയ് കായിക വിരുന്നായിരുന്നു അക്ഷരാര്‍ഥത്തില്‍ ഈ വര്‍ഷത്തെ സിഫ്‌റബീഅ ടീ ഫുട്‌ബോള്‍.

എ ഡിവിഷനില്‍ റിയല്‍ കേരളയും, ശറഫിയ ട്രേഡിങ്ങും തമ്മിലാണ് മാറ്റുരക്കുന്നത്. ബി ഡിവിഷനില്‍ മക്ക ഇന്ത്യന്‍ എഫ് സി, ടൗണ്‍ ടീം എഫ് സി യെ നേരിടും. സൌദിക്ക് പുറമേ നാട്ടില്‍ നിന്ന് വരേ താരങ്ങളെ ഇറക്കിയാണ് മത്സരം കൊഴുപ്പിക്കുന്നത്. വാന്‍ ജനാവലി വെള്ളിയാഴ്ച സിഫ് ഗ്രൗണ്ടിലേക്ക് ഒഴുകുമെന്ന് തന്നെയാണു സംഘാടകര്‍ കണക്കു കൂട്ടുന്നത്.

നാട്ടിലെ പോലെ തപ്പും തകിലുമായാണു മിക്ക ടീമിന്റെയും ആരാധകര്‍ ഗ്രൗണ്ടിലെത്തുന്നത്. വാശിയേരിയ പോരാട്ടത്തിനും ചാരുതയാര്‍ന്ന കാല്‍പ്പന്തു കളിക്കും സാക്ഷികളാകാന്‍ ഒരുങ്ങിയിരിക്കയാണു ജിദ്ദയിലെ ഫുട്‌ബോള്‍ പ്രേമികള്‍.

ജിദ്ദാ ഇന്ത്യന്‍ മീഡിയാ ഫോറവും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ടീമും തമ്മിലെ സെലിബ്രിറ്റി മാച്ചിനും വെള്ളിയാഴ്ച സിഫ് ഫുട്‌ബോള്‍ മൈതാനം സാക്ഷിയാകും. രാത്രി 8.45 നു ആദ്യ മത്സരത്തിനു പന്തുരുളും.

സി,ഡി ഡിവിഷനുകളിലെ മല്‍സരങ്ങള്‍ നേരത്തേ അവസാനിച്ചിരുന്നു.
സിഡിവിഷനില്‍ ന്യൂ കാസില്‍ എഫ് സി യെ തോല്‍പ്പിച്ച് യുണൈറ്റഡ് സ്‌പോട്‌സ് ക്ലബ് ആണു ജേതാക്കളായത്. ഡിഡിവിഷന്‍ മല്‍സരങ്ങള്‍ സ്‌കൂള്‍ തലത്തിലുള്ളവയായിരുന്നു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ഇന്തോനേഷ്യന്‍ സ്‌കൂളും തമ്മില്‍ നടന്ന വേഗതയേറിയ വീറുറ്റ പോരാട്ടത്തില്‍ 20 സ്‌കോറിന് ഇന്തോനേഷ്യന്‍ കുട്ടികള്‍ ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.

Latest