Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത മാസം മുതല്‍ റോമിംഗ്, ഡാറ്റ, എസ് എം എസ് നിരക്കുകള്‍ കുറയും

Published

|

Last Updated

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ ടെലികോം റോമിംഗ്, ഡാറ്റ, എസ് എം എസ് നിരക്കുകള്‍ അടുത്ത മാസം ഒന്നു മുതല്‍ നാല്‍പതു ശതമാനം വരെ കുറയും. ജി സി സിയിലെ ടെലികോം നിരക്കുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം ദോഹയില്‍ ചേര്‍ന്ന ജി സി സി തപാല്‍, ടെലികോം, ഐടി മന്ത്രിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു തീരുമാനമെന്ന് ജി സി സി ജനറല്‍ സെക്രട്ടേറിയറ്റിലെ സാമ്പത്തിക കാര്യ അസി. സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ ജുമ അല്ല ശിബ്‌ലി അറിയിച്ചു.
ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍, എസ് എം എസ്, ഡാറ്റ നിരക്കുകളിലാണു കുറവു വരുന്നത്. എസ് എം എസ് സൗജന്യമായി ലഭിക്കുന്ന സേവനം തുടരുമെന്നും അല്‍ ശിബ്‌ലി അറിയിച്ചു. ഇതിലൂടെ ജി സി സി മെെൈാബെല്‍ ഉപയോക്താക്കള്‍ക്ക് 113 കോടി ഡോളര്‍ ലാഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി സി സി ടെക്‌നിക്കല്‍ ടീം നിരക്കുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് ജി സി സി തപാല്‍, ടെലികോം, ഐടി മന്ത്രിതല സമിതിക്കു റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണു തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഫോണ്‍, എസ് എം എസ് നിരക്കുകള്‍ മൂന്നു വര്‍ഷം കൊണ്ടും ഡാറ്റ നിരക്കുകള്‍ അഞ്ചു വര്‍ഷം കൊണ്ടും കാര്യമായി കുറച്ചു കൊണ്ടു വരാനായിരുന്നു ദോഹയില്‍ നടന്ന ജി സി സി മന്ത്രിതല യോഗ തീരുമാനം. എന്നാല്‍, ടെലികോം കമ്പനികള്‍ നിരക്കു കുറവ് മൂന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ല.